ലാപ്പ്ടോപ്പ് വാങ്ങാൻ പോകുകയാണോ? ആമസോൺ പ്രൈം ഡേ സെയിലിൽ വമ്പൻ ഓഫറുകൾ

news image
Jul 9, 2025, 12:29 pm GMT+0000 payyolionline.in

ഈ അടുത്ത ദിവസങ്ങളിൽ ലാപ്പ്ടോപ്പ് വാങ്ങാൻ പോകുകയാണെങ്കിൽ ആമോസൺ പ്രൈം ഡേ സെയിലിൽ വമ്പൻ ഓഫറുകളൾ ലഭ്യമാണ്. പഠനാവശ്യങ്ങൾക്കായോ, ജോലി സംബന്ധമായ ആവശ്യങ്ങൾക്കോ ​ഗെയിമിങ്ങിനായും ലാപ്പ്ടോപ്പ് വാങ്ങുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. ഡിവൈസുകൾക്ക് സെയിലിൽ 41% വരെ ഡിസ്കൗണ്ട് ലഭിക്കും. പ്രൈം ഡേ സെയിൽ ഈ മാസം 12 മുതൽ 15 വരെയാണ്.

ദൈനംദിന ജോലികൾക്ക് അനുയോജ്യമായ ഒരു ബജറ്റ് ഫ്രണ്ട്‌ലി ലാപ്‌ടോപ്പാണ് ആസൂസ് വിവോബുക്ക് 15, 13 ജെൻ ഇന്റൽ കോർ i3-1315U ലാപ്പ്ടോപ്പ്. 15.6 ഇഞ്ച് FHD ഡിസ്‌പ്ലേയും എസ്എസ്ഡി സ്റ്റോറേജും സ്ലിം ഡിസൈനും ലൈറ്റ് വെയിറ്റ് ബിൽഡും ലാപ്പ്ടോപ്പിന്റെ സവിശേഷതകളാണ്. ഡിവൈസിന്റെ ബാറ്ററി 6 മണിക്കൂർ നിലനിൽക്കും. ലാപ്പ്ടോപ്പിന്റെ ആമസോണിലെ വില 37,990 രൂപയാണ്. എച്ച്പി 15എസ്, എഎംഡി റൈസൺ 5 5500U ആണ് സെയിലിൽ വരുന്ന മറ്റൊരു ലാപ്പ്ടോപ്പ്. ലാപ്പ്ടോപ്പിന്റെ മൾട്ടി ടാസ്ക്കിങ് ഫീച്ചർ വിദ്യാർഥികൾക്ക് ഏറെ അനുയോജ്യമാണ്. 15.6 ഇഞ്ച് FHD സ്‌ക്രീൻ ഡിവൈസിന്റെ ആമസോണിലെ വില 35,990 രൂപയാണ്.

ലെനോവോ ഐഡിയപാഡ് സ്ലിം 3യാണ് ഓഫറുള്ള മറ്റൊരു ലാപ്പ്ടോപ്പ്. കുറഞ്ഞ വിലയ്ക്ക് മികച്ച പ്രകടനം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ലാപ്പ്ടോപ്പാണിത്. ഓഫീസ് ജോലികൾ, സ്ട്രീമിംഗ്, ലൈറ്റ് എഡിറ്റിംഗ് എന്നിവയ്ക്ക് ഈ ലാപ്പ്ടോപ്പ് ഉപയോ​ഗിക്കാം. 33,450 രൂപയാണ് ഈ ലാപ്പ്ടോപ്പിന്റെ ആമസോണിലെ വില. ആമസോൺ പ്രൈം ഡേ സെയിലിൽ ലാപ്പ്ടോപ്പുകൾ കൂടാതെ സ്മാർട്ട് വാച്ച്, സ്മാർട്ട് ഫോണുകൾ, ഹെ‍ഡ്സെറ്റുകൾ തുടങ്ങിയവയ്ക്കും ഓഫറുകളുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe