ലഹരി വിരുദ്ധ ക്യാമ്പയിൻ: ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ഓരോ ജില്ലയിലും ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്‍

news image
Oct 6, 2022, 3:10 am GMT+0000 payyolionline.in

തിരുവനന്തപുരം: ലഹരിക്കെതിരായ സംസ്ഥാന സർക്കാരിൻെറ പ്രചാരണ പ്രവ‍ർത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഈ മാസം രണ്ടിന് തുടങ്ങാൻ തീരുമാനിച്ചിരുന്ന പദ്ധതി മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടർന്നാണ് മാറ്റിവച്ചത്. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം വിക്ടേഴ്സ് ചാനൽ വഴി ഇന്ന് പത്തുമണിക്ക് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും. ഓരോ ജില്ലകളിലും മന്ത്രിമാർ പങ്കെടുക്കുന്ന ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്‍ നടക്കും.

 

 

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരം എസ്.എം.വി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.  മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന തല സമിതി മുതൽ വാർഡ് അടിസ്ഥാനത്തിലുള്ള ജാഗ്രത സമിതികള്‍ വരെ രൂപീകരിച്ചിട്ടുണ്ട്. സ്കൂള്‍ തലത്തിലും ജാഗ്രത സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം നിരീക്ഷിക്കാനായി അധ്യാപകർക്കും പരിശീലനം നൽകി കഴിഞ്ഞു. ലഹരിക്കെതിരായ പൊലീസിൻെറ യോദ്ധാവെന്ന പദ്ധതിയ്ക്കും ഔദ്യോഗികമായി ഇന്ന് തുടക്കമാകും. സംസ്ഥാനത്ത് ലഹരി ഉപയോഗം വർദ്ധിച്ച സാഹചര്യത്തിലാണ് വിവിധ അന്വേഷണ ഏജൻസികളും വകുപ്പുകളും പൊതുജനങ്ങളും സംയുക്തമായ പ്രചാരണ പ്രവ‍ർത്തനങ്ങള്‍ നടത്തുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe