കൊയിലാണ്ടി : ഇന്നത്തെ വിദ്യാർഥി സമൂഹം ഒരുപാട് പ്രലോഭനങ്ങൾക്കിടയിലൂടെയാണ് കടന്നുപോകുന്നതെന്നും മദ്യം , മയക്കുമരുന്ന് തുടങ്ങി ലഹരി വസ്തുക്കളിൽ നിന്ന് അകന്നു നിൽക്കാൻ ശക്തമായ ബോധം കുട്ടികളിൽ വളർന്നു വരേണ്ടതുണ്ടെന്നും കാനത്തിൽ ജമീല എം എൽ എ പറഞ്ഞു.
തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാലയത്തിൽ എസ് എസ് എല്‍ സിക്കു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജമീല കാനത്തിൽ എം എല്‍ എ . പി ടി എ പ്രസിഡണ്ട് ബിജു കളത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ 2023 – 24 അധ്യയന വർഷത്തെ വിജയോത്സവം പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവാനന്ദൻ എംപി ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ മൂസക്കോയ എൻ എം സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്തംഗം വിപി ദുൽഖിഫിൽ എൻ എം എം എസ് വിജയികൾക്കുള്ള ഉപഹാരം വിതരണം ചെയ്തു. ഗണിതപ്രതിഭയ്ക്കുളള പുരസ്കാരം ആർദ്രസുധീഷ് , സിനി ആർ എസിൽ നിന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീനിവാസൻ , ഗ്രാമ പഞ്ചായത്തംഗം ബിനു കാരോളി, പിടിഎ വൈസ് പ്രസിഡന്റ് കെ ടി വിനോദൻ ,വി എച്ച് എസ് ഇ പ്രിൻസിപ്പാൾ നിഷ വി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
750 കുട്ടികളെഴുതിയ എസ് എസ് എല്‍ സി പരീക്ഷയിൽ 100% വിജയവും 152 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും നേടിയ ചരിത്ര വിജയത്തിന് പിന്നിലെ ഒരുക്കങ്ങൾ വിജയോത്സവം കൺവീനർ റീന എൻ റിപ്പോര്ട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രിയ എ നന്ദി പറഞ്ഞു