ലഹരി മാഫിയകളെ തകർക്കാൻ ശക്തമായ നിയമ നിർമ്മാണം നടത്തണം: വനിതാവേദി ഇരിങ്ങൽ കൺവെൻഷൻ

news image
Aug 2, 2025, 11:56 am GMT+0000 payyolionline.in

പയ്യോളി: വർദ്ധിച്ചു വരുന്ന ലഹരിയുടെ വ്യാപനം തടയുന്നതിന്, കാലഹരണപ്പെട്ട നിയമങ്ങൾ കാലോചിതമായി പരിഷ്ക്കരിച്ച്  ലഹരി മാഫിയകൾക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന തരത്തിൽ നിയമനിർമ്മാണം നടത്തണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ “വനിതാവേദി” ഇരിങ്ങൽ യൂനിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. : കൺവെൻഷൻ എഴുത്തുകാരി എം ഉഷാദേവി ഉദ്ഘാടനം ചെയ്തു

ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. ആശംസകളർപ്പിച് കെ ശശിധരൻ, കെ.വി രാജൻ , കെ.കെ രാജേന്ദ്രൻ , വി.കെ നാസർ  എന്നിവർ സംസാരിച്ചു. വി. വനജ സ്വാഗതവും, എൻ.വി പ്രസന്ന  നന്ദിയും പറഞ്ഞു. വനിതാവേദി യൂനിറ്റ് ഭാരവാഹികളായി ചെയർ പേഴ്സൺ ടി. എം രമ, കൺ വീനർ എം.ടി ചന്ദ്രിക, ജോയിൻ്റ് കൺവീനർ എൻ.വി. പ്രസന്ന എന്നിവരെ തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe