ലഹരിമരുന്ന് മാഫിയക്ക് സഹായം ചെയ്യുന്ന കൂട്ടമായി കോൺഗ്രസ് മാറി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്

news image
Mar 16, 2025, 4:09 pm GMT+0000 payyolionline.in

പയ്യോളി: കേരളത്തിലെ ലഹരി മാഫിയ സംഘങ്ങൾക്ക് സഹായം ചെയ്തുകൊടുക്കുന്ന സംഘമായി കോൺഗ്രസ്സും അതിൻ്റെ അനുബന്ധ സംഘടനകളായ കെഎസ്‌യുവും യൂത്ത് കോൺഗ്രസും മാറിയതായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കളമശ്ശേരിയിലെ പോളിടെക്നിക് കോളേജിൽ നിന്നും കഞ്ചാവ് കണ്ടെടുത്തതിനെ സംബന്ധിച്ചായിരുന്നു വാർത്താ സമ്മേളനം. കളമശ്ശേരിയിൽ കഞ്ചാവ് കണ്ടെടുത്തതിന് പിന്നാലെ മലപ്പുറം ജില്ലാ സെക്രട്ടറി മുഹമ്മദ് നിയാസിന് മർദ്ദനമേറ്റ തായുള്ള പരാതി ഉയർന്നിരിക്കുകയാണ്.  എറണാകുളത്തെ മരട് അനീഷിനെ കാണാൻ തൃശൂർ ജില്ലാ പ്രസിഡൻറ് ഗോകുൽ ഗുരുവായൂർ പോയതും മർദ്ദനവും വധഭീഷണിയും യാദൃ ശ്ചിക മല്ലെന്ന്സഞ്ജീവ്പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷ നേതാവ് എസ്എഫ്ഐയെ ആക്രമിക്കാനും, എസ്എഫ്ഐയെ പിരിച്ചുവിടണമെന്ന് ആവശ്യവുമായി രമേശ് ചെന്നിത്തല നിരന്തരം മുറവിളി കൂട്ടുന്നതും എന്തിനാണെന്ന് ഇപ്പോൾ ഞങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് സഞ്ജീവ് പറഞ്ഞു.

കേരളത്തിലെ വിദ്യാർത്ഥികളുടെ പക്ഷം ചേർന്ന്കേന്ദ്രസർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന കാവി വത്കരണത്തിനെതിരായോ, യുജിസി നിയമം പാസാക്കിയ നടപടിക്കെതിരായ സമരം ചെയ്യാൻ കെഎസ്‌യു തയ്യാറല്ല. കഞ്ചാവ് വിതരണം ചെയ്യാനും മരട് അനീഷിൻ്റെ പ്രിയ സുഹൃത്താകാനുമാണ് കെ എസ് യു നേതാക്കൾക്ക് താൽപ്പര്യം. കെഎസ്‌യുവിലെ ലഹരി മാധ്യമ സംഘത്തെ കൃത്യമായി ജനസമക്ഷംകൊണ്ടു വരണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യം. ഇവർ കേരളത്തിൽ ഒരു നെറ്റ്   വർക്കായി പ്രവർത്തിക്കുകയാണ്. കേരളത്തിലെ കെഎസ്‌യു പ്രസ്ഥാനം ലഹരി മാഫിയ സംഘത്തെ ക്യാമ്പസുകളിൽ വളർത്താൻ ശക്തമായ ഇടപെടൽ നടത്തിയിട്ടുണ്ട്.കേരളത്തിലെ വിദ്യാർത്ഥികളെ സ്വാധീനിക്കാൻ നിരോ ധിക്കപ്പെട്ടതും മനുഷ്യരുടെ തലച്ചോറിലെ ഇല്ലാതാക്കുന്നതുമായ ലഹരിവസ്തുക്കൾ വിതരണം ചെയ്യുകയാണ്. കെഎസ്‌യു ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ജാഗരൺജാഥ എന്ന പൊറാട്ടു നാടക ജാഥ അവസാനിപ്പിക്കണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ എസ്എഫ്ഐ കോഴിക്കോട് ജില്ല സെക്രട്ടറി താജുദ്ദീൻ, ജില്ലാ പ്രസിഡൻ്റ് അമൽ രാജ് എന്നിവരും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe