ലഹരിക്കെതിരെ കൈകോര്‍ത്തു ; എളാട്ടേരിയില്‍ മനുഷ്യച്ചങ്ങല തീർത്തു

news image
Apr 21, 2025, 9:52 am GMT+0000 payyolionline.in

കൊയിലാണ്ടി : എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു. ലൈബ്രറി പ്രസിഡൻറ് എൻ. എം . നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങ് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വേണു പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മുതിരക്കണ്ടത്തിൽ, പഞ്ചായത്ത് അംഗം ജ്യോതി നളിനം ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, സിഡിഎസ് ചെയർപേഴ്സൺ പ്രനീത, പി. ചത്തപ്പൻ. എം .യു . ഗംഗാധരൻ, കെ .ജയന്തി, കെ. ധനീഷ് ,എൻ .കെ . ഷാജീവൻ, എ.സുരേഷ്, ടി.എം. ഷീജ എന്നിവർ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe