മേലടി: ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ ജന്മദിനത്തോടനുബന്ധിച്ച് സഖ്യ കേരള മേലടി അർജന്റീന ഫാൻസിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനം സംഘടിപ്പിച്ചു. ‘ശാന്തിക്കൊരുകൈത്താങ്ങ്’ പദ്ധതിയുടെ ഭാഗമായി പയ്യോളി ശാന്തി പാലിയേറ്റീവ് കെയറിലേക്കുള്ള വാക്കിംഗ് സ്റ്റിക്കും വാക്കറുമാണ് ഫാൻസ് അംഗങ്ങൾ കൈമാറിയത്.
ബിജിത്ത് കുറ്റിപ്പുനം, സോബിൻ, ദീപക്, സുമേഷ് ഹൈടെക്, വാഹിദ്, പ്രയാഗ്, പ്രണവ്, അഭിനവ്, വിനു, വൈശാഖ്, അവിൻ, ദേവജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പാലിയേറ്റീവ് കെയറിലേക്ക് ആവശ്യമായ ഉപകരണങ്ങൾ എത്തിച്ചുനൽകിയത്.
തുടർന്ന് ക്ലബ്ബ് പരിസരത്ത് വെച്ച് കമ്പിത്തിരിയും മത്താപ്പും കത്തിച്ച് കേക്ക് മുറിച്ചും ആരാധകർ പ്രിയതാരത്തിന്റെ ജന്മദിനാഘോഷം പങ്കിട്ടു.
