കൊയിലാണ്ടി: തിരുവങ്ങൂർ ഭാഗത്ത് സർവീസ് റോഡിൻ്റെ പണി നടക്കുന്നതിനാൽ നവംബർ 9 നാളെ (ഞായറാഴ്ച) ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം. രാവിലെ ആറ് മുതൽ രാത്രി 12 – വരെയാണ് നിയന്ത്രണം. കണ്ണൂർ ഭാഗത്ത് നിന്ന് – കോഴിക്കോടേക്ക് പോകുന്ന എല്ലാ വാഹനങ്ങളും കൊയിലാണ്ടിയിൽ നിന്ന് ഉള്ളിയേരി – അത്തോളി – പാവങ്ങാട് വഴി പോകേണ്ടതാണെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു. കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേയ്ക്കുള്ള ഗതാഗതം പതിവുപോലെ നടക്കും.
