റോഡിന്റെ പ്രവർത്തി ഇഴഞ്ഞ് നീങ്ങുന്നു, പൊടി ശല്യo രൂക്ഷം; കൊയിലാണ്ടിയിൽ വ്യാപാരികൾ ദുരിതത്തിൽ

news image
Jan 6, 2026, 5:26 pm GMT+0000 payyolionline.in

..

കൊയിലാണ്ടി: റോഡിന്റെ പ്രവർത്തി ഇഴഞ്ഞ് നീങ്ങുന്നതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിലെ വ്യാപാരികൾ. കച്ചവടക്കാർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കണം, പൊടി ശല്യo കൊണ്ട് സ്ഥാപനങ്ങൾ അടച്ചിടേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്. പ്രവർത്തി വൈകും തോറും പൊടി ശല്യo രൂക്ഷമാണ് .

മാർക്കറ്റ് റോഡ് മുതൽ ബസ് സ്റ്റാന്റ് വരെ നടക്കുന്ന പ്രവർത്തനങ്ങൾ അവതാളത്തിലാണ്. തുടങ്ങി വച്ച വർക്ക് പൂർത്തീകരിക്കാതെ മറ്റ് സ്ഥലങ്ങളിൽ പ്രവർത്തി നടത്തുകയാണ് നിലവിൽ കരാർ കമ്പനി ചെയുന്നത്. ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് വ്യാപാരി നേതാകളായ മണിയോത് മൂസ്സ, കെ. എം. രാജീവൻ, റിയാസ് അബൂബക്കർ, ടി. പി. ഇസ്മായിൽ സൗമിനി മോഹൻദാസ്, ഷൌക്കത്ത് കൊയിലാണ്ടി എന്നിവർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe