റേഷൻ വാഹനങ്ങളിലെ ജി.പി.എസിൽ ഇളവ് നൽകി സപ്ലൈകോ

news image
Oct 15, 2023, 3:08 am GMT+0000 payyolionline.in

പാ​ല​ക്കാ​ട്: ജീ​വ​ന​ക്കാ​രു​ടെ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി റേ​ഷ​ൻ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ക​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ജി.​പി.​എ​സി​ൽ ഇ​ള​വ് ന​ൽ​കി സ​പ്ലൈ​കോ. സോ​ഫ​റ്റ് വെ​യ​ർ സം​വി​ധാ​ന പ്ര​കാ​രം ട്രി​പ് ഷെ​ഡ്യൂ​ൾ ചെ​യ്യാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ഡേ​റ്റ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് സ​പ്ലൈ​കോ സി.​എം.​ഡി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഒ​രു​മാ​സ​ത്തെ ഇ​ള​വ് അ​നു​വ​ദി​ച്ച​ത്. എ​ഫ്.​സി.​ഐ, സി.​എം.​ആ​ർ മി​ല്ലു​ക​ളി​ൽ​നി​ന്ന് വി​ട്ടെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​വെ​ന്നും പ​രാ​തി​യു​ണ്ട്.

ഭൂ​രി​ഭാ​ഗം താ​ലൂ​ക്കു​ക​ളി​ലും സം​വി​ധാ​നം ന​ട​പ്പി​ക്കു​ന്ന​തി​ൽ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​തി​നാ​ൽ റേ​ഷ​ൻ വി​ത​ര​ണ​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, നി​ല​വി​ൽ ജി.​പി.​എ​സ് സം​ബ​ന്ധി​ച്ച് ഒ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്ന് പ​ദ്ധ​തി ന​ല്ല രീ​തി​യി​ൽ ന​ട​പ്പാ​ക്കു​ന്ന തൃ​ശൂ​ർ, പാ​ല​ക്കാ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കു​ക​ളി​ലെ ക​രാ​റു​കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും പ​റ‍യു​ന്നു.

ജി.​പി.​എ​സ് പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്നും വി.​ടി.​എ​ഫ്.​എം.​എ​സ് (വെ​ഹി​ക്കി​ൾ ട്രാ​ക്കി​ങ് ആ​ൻ​ഡ് ഫ്ലീ​റ്റ് മാ​നേ​ജ്മ​ന്റെ് സി​സ്റ്റം) സോ​ഫ​റ്റ് വെ​യ​ർ മു​ഖേ​ന വാ​ഹ​ന​ങ്ങ​ളു​ടെ ഡേ​റ്റ കൈ​മാ​റി​യാ​ൽ മാ​ത്ര​മേ പ​ണം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്നും കേ​ന്ദ്രം ക​ർ​ശ​ന നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ​യാ​ണ് ഒ​ക്ടോ​ബ​ർ മു​ത​ൽ റേ​ഷ​ൻ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ക​ട​ത്തു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും സം​വി​ധാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് എ​ൻ.​എ​ഫ്.​എ​സ്.​എ മാ​നേ​ജ​ർ ഡി​പ്പോ മാ​നേ​ജ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

വി.​ടി.​എ​ഫ്.​എം.​എ​സ് സോ​ഫ​റ്റ് വെ​യ​ർ സം​ബ​ന്ധ​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ൈ​പ്ല​കോ​യി​ലെ​യും വ​കു​പ്പി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ നി​ര​വ​ധി ത​വ​ണ പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടും പ​ദ്ധ​തി ഇ​തു​വ​രെ പൂ​ർ​ണ​തോ​തി​ൽ ന​ട​പ്പാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. സെ​പ്റ്റം​ബ​ർ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ വീ​ണ്ടും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു. 2017ൽ ​ഭ​ക്ഷ്യ​ഭ​ദ്ര​ത നി​യ​മം കൊ​ണ്ടു​വ​ന്ന് ആ​റു വ​ർ​ഷ​മാ​യി​ട്ടും നി​യ​മ​ത്തി​ലെ സു​പ്ര​ധാ​ന തീ​രു​മാ​ന​മാ​ണ് ഇ​നി​യും എ​ങ്ങു​മെ​ത്താ​ത്ത​ത്.

സ​ർ​ക്കാ​റി​ന്റെ നൂ​റി​ന പ​രി​പാ​ടി​ക​ളി​ൽ 2022 മാ​ർ​ച്ച് 15ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത പ​ദ്ധ​തി മേ​യ് 31ന​കം ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി റേ​ഷ​ൻ ശേ​ഖ​ര​ണ-​വി​ത​ര​ണ​ത്തി​നു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​രം സു​താ​ര്യ​മാ​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe