റെയിൽവേ കൊയിലാണ്ടി, വടകര, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ പാഴ്സൽ സംവിധാനം നിർത്തി

news image
Feb 12, 2025, 5:14 am GMT+0000 payyolionline.in

കൊയിലാണ്ടി : റെയിൽവേ കൊയിലാണ്ടി, വടകര, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ പാഴ്സൽ സംവിധാനംനിർത്തി. തിങ്കളാഴ്ച മുതലാണ് കൊയിലാണ്ടിയുൾപ്പെടെ മൂന്ന് സ്റ്റേഷനുകളിലെയും പാർസൽ സംവിധാനം നിർത്തിയത്. കന്യാകുമാരി, നാഗർകോവിൽ, മംഗളൂരു എന്നിവിടങ്ങളിൽനിന്ന് വൻതോതിൽ പാർസൽ ഇവിടേക്ക് എത്തിയിരുന്നു. തൈര്, വല, കോക്കനട്ട് പൾപ്പ് ഉൾപ്പെടെയുള്ള പാഴ്സലുകൾ കൊയിലാണ്ടിയിൽ സ്ഥിരമായി എത്താറുണ്ടായിരുന്നു. ഇവിടെ നിന്നും കേരളത്തിലെ വിവിധസ്റ്റേഷനുകളിലേക്കും തമിഴ്നാട് കർണാടക ഭാഗത്തേക്കുമുള്ള വിവിധസ്റ്റേഷനുകളിലേക്കും ബൈക്കുകളും ധാരാളം പാഴ്സലായി പോവാറുണ്ട്.
വിവിധയിടങ്ങളിൽ വിദ്യാഭ്യാസത്തിനും തൊഴിലിനും പോകുന്നവരാണ് ബൈക്കുകൾ അയക്കുന്നത്. പാഴ്സൽ സംവിധാനം നിലച്ചതോടെ നിരവധിയാളുകളാണ് ബുദ്ധിമുട്ടുന്നത്. നേരത്തെ ക്യു ആർ കോഡ് ഇല്ലാത്തതുകൊണ്ടാണ് കൊയിലാണ്ടിയിലും മറ്റുസ്റ്റേഷനുകളിലും പാഴ്സൽ സംവിധാനം നിർത്തുന്നതിന് കാരണമായി പറഞ്ഞിരുന്നത്. ഇപ്പോൾ ക്യുആർ കോഡ്, തൂക്കുന്ന മെഷീൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സ്റ്റേഷനിൽ ഉണ്ട്. നിർത്തലാക്കിയ റെയിൽവേ പാഴ്സൽ സർവീസ് പുനരാരംഭിക്കാൻ എം.പി. ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടേയും സംഘടനകളുടേയും ഇടപെടൽ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe