കൊയിലാണ്ടി: റെയിൽ പാർസൽ സർവീസ് നിർത്തിയതോടെ മത്സ്യബന്ധന ഉപകരണങ്ങൾ വില്പന നടത്തുന്ന അഞ്ചോളം കച്ചവടക്കാരും അവരെ ആശ്രയിച്ച് സാധനങ്ങൾ വാങ്ങുന്ന നിരവധി തൊഴിലാളികളും ബുദ്ധിമുട്ടിലായി. രണ്ടാം ഘട്ടം എന്ന നിലയിലാണ് ആർക്കോണം, കുറ്റിപ്പുറം, പട്ടാമ്പി, കൊയിലാണ്ടി, വടകര, മാഹി, കണ്ണപുരം, ചെറുവത്തൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, സ്റ്റേഷനുകളിലെ പാർസൽ സംവിധാനം റെയിൽവെ നിർത്തലാക്കിയത്. വന്ദേ ഭാരത് പോലെയുള്ള അതിവേഗതയുള്ള ട്രെയിനുകൾക്ക് സുഗമായി കടന്ന് പോകാൻ വേണ്ടിയാണ് റെയിൽവെ സ്റ്റേഷനുകളിലെ പാർസൽ സംവിധാന സൗകര്യം നിർത്തലാക്കിയതെന്നാണ് പറയുന്നത്.
ഇതോടെ കൊയിലാണ്ടിയെ ആശ്രയിച്ച് മത്സ്യബന്ധന ഉപകരണങ്ങൾ വിപണനം ചെയ്യുന്ന കച്ചവടക്കാരും അവരെ ആശ്രയിക്കുന്ന കാസർഗോഡ്മുതൽ ആലപ്പുഴ വരെയുള്ള മത്സ്യ തൊഴിലാകും കോട്ടയത്തെ ഉൾനാടൻ മത്സ്യ തൊഴിലാളികളും പ്രതിസന്ധിയിലാവുകയാണ്. കൊയിലാണ്ടി ഫിഷിംഗ് ഹാർബറുമായി ബന്ധപ്പെട്ട് വലിയ അളവിൽ നെറ്റ് ഉൾപ്പെടെ യുള്ള സാമഗ്രികൾ വിപണനം നടക്കുന്നുണ്ട്തി. കൊയിലാണ്ടി മാർക്കറ്റിൽ മത്സ്യബന്ധനവുമായി പെട്ട എല്ലാ സാമഗ്രികളും ലഭിക്കുന്നതിനാലാണ് മത്സ്യ തൊഴിലാളികളും ചെറുകിട കച്ചവടക്കാരും ഇവിടെ എത്തുന്നത്. പാർസൽ സർവ്വീസ് നിർത്തലാക്കിയതോടെ ഇനി കോഴിക്കോട് റെയിൽവെസ്റ്റേഷനെ ആശ്രയിക്കേണ്ട അവസ്ഥയാണ് കച്ചവടക്കാർക്ക്. ഇത് സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്.പ്രിൻസിപ്പൽ ചീഫ്, കമേഴ്സ്യൽ മാനേജർ ചെന്നൈയുടെ ഉത്തരവിപന്റെ അടിസ്ഥയാ നത്തിലാണ് നിർത്തലാക്കിയത് .
റെയിൽവെയുടെ നടപടി ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത് കൊയിലാണ്ടിയിലെ മത്സ്യബന്ധന ഉപകരണങ്ങൾ വില്ക്കുന്ന കച്ചവടക്കാരെയാണ്. നാഗർകോവിൽ നിന്നും മംഗലപുരത്തു നിന്നും ഫിഷിംഗ് നെറ്റ് ഉൾപ്പെടെയുള്ള പാർസലുകൾ കൊയിലാണ്ടിയിലാണ് എത്തുന്നത്. വലിയ തോതിൽ മത്സ്യ ബന്ധന സാമഗ്രികൾ കൊയിലാണ്ടിയിൽ എത്തുന്നത് ഗുഡ്സ് ഓട്ടോ റിക്ഷകൾക്കും തൊഴിൽ ലഭിക്കുന്നുണ്ട്. പാർസൽ നിർതലാക്കിയ റെയിൽവെസ്റ്റേഷന്റെ വരുമാനത്തിൽ ഗണ്യമായ കുറവ് വരുന്ന തോടെ സ്റ്റേഷന്റെ വികസനത്തേയും പ്രസ്തുത നടപടി പ്രതികൂലമായി ബാധിക്കും. കൊയിലാണ്ടിറെയിൽവെ സ്റ്റേഷന്റെ വികസനത്തിന് വേണ്ടി വർഷങ്ങളായി പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടെയാണ് ഈ ഇരുട്ടടിയെന്ന് റെയിൽവെ പാസ്സിഞ്ചേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തുന്നു.
പാർസൽ സംവിധാനം നിർത്ത ലാക്കിയതിനാൽ കച്ചവടക്കാർ കോഴിക്കോട് റെയിൽ വെസ്റ്റേഷനെ ആശ്രയിക്കണം. ഇത് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്. നിർത്തലാക്കിയ കൊയിലാണ്ടിയിലെ റെയിൽവെ പാർസൽസംവിധാനം പുനസ്ഥാപിച്ച് കിട്ടാർ കച്ചവടക്കാർ റെയിൽ എമ നിറ്റീസ് ചെയർമാൻ പി.കെ.കൃഷ്ണദാസിനേയും വടകര എം.പി.മുരളീധരൻ നേയും കാണുമെന്ന് പറഞ്ഞു. മാത്രമല്ല കൊയിലാണ്ടിയിലെ പാർസൽ സർവീസിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരു സ്തീ പോർട്ടർ ഉൾപ്പെടെ രണ്ട് റെയിൽ വെ പോർട്ടമാരും ഈ നടപടിയിലൂടെ തൊഴിൽ രഹിതരായി മാറുകയും ചെയ്യും.