റവന്യൂ വകുപ്പിൻ്റെ ഇ- സേവനങ്ങളെ ലോകവ്യാപകമാക്കും: മന്ത്രി കെ രാജൻ

news image
Oct 1, 2024, 5:20 pm GMT+0000 payyolionline.in

വടകര :റവന്യൂ വകുപ്പിൻ്റെ ഇ- സേവനങ്ങളെ ലോകവ്യാപകമാക്കാൻ കേരളത്തിൽ ഭൂമിയുള്ള മുഴുവനാളുകൾക്കും ലോകത്തിലെ പത്ത് രാജ്യങ്ങളിലിരുന്ന് മൊബൈലിൽ നിന്ന് നികുതിയടക്കാനുള്ള സംവിധാനത്തിലേക്ക് റവന്യൂ വകുപ്പ് ഇ- സംവിധാനങ്ങളെ മാറ്റാൻ പോകുകയാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. വടകര ടൗൺഹാളിൽ സംഘടിപ്പിച്ച വടകര, കൊയിലാണ്ടി താലൂക്കുകളിലെ പട്ടയ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു. നിയമ ചട്ട ഭേദഗതികൾ വേണമെങ്കിൽ അതു കൂടി മാറ്റി സാധാരണ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലും. സംസ്ഥാന റവന്യു വകുപ്പ് ജനാഭിലാഷ പ്രവർത്തനങ്ങളാണ് നടത്തുന്നത്.

മൂന്നു വർഷക്കാലം കൊണ്ട് സർക്കാർ 1 ,80,887 പട്ടയങ്ങൾ സംസ്ഥാനത്ത് വിതരണം ചെയ്തു. ജില്ലയിൽ മാത്രം 20584 പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. കൊയിലാണ്ടി താലൂക്കിലെ ജാനകിവയൽ ഭൂമിയിലെ താമസക്കാർക്ക് അർഹത നോക്കി പട്ടയം നൽകാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഒക്ടോബർ 25 മുതൽ നവംബർ 15 വരെ എല്ലാ ജില്ലകളിലും ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്ത് നടത്തും. അദാലത്തിൽ 25 സെൻ് വരെയുള്ള സ്ഥലങ്ങളുടെ ഭൂമി തരംമാറ്റത്തിൽ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞുകെ കെ രമ എംഎൽഎ അധ്യക്ഷയായി. എംഎൽഎ മാരായ കാനത്തിൽ ജമീല, ഇ കെ വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു, ആർ സത്യൻ, സതീശൻ കുരിയാടി, സി കെകരീം, പി എം മുസ്തഫ, പ്രദീപ് ചോമ്പാല, പി സോമശേഖരൻ, ടി വി ബാലകൃഷ്ണൻ, ടി വി ഗംഗാധരൻ,വി പി അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു. ആർടിഒ സി ബിജു സ്വാഗതവും ലാൻ്റ് ട്രിബ്യൂണൽ തഹസിൽദാർ വി കെ സുധീർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe