റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി; ഒരു വയസ്സുകാരന് ദാരുണാന്ത്യം

news image
Jul 25, 2025, 5:41 am GMT+0000 payyolionline.in

റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസ്സുള്ള കുട്ടി മരിച്ചു. പെരുമ്പാവൂർ മരുതുകവലയിൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി പേരുശേരിൽ ആതിരയുടെ മകൻ അവ്യുക്ത് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 നാണ് സംഭവം. മുത്തശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി റംബുട്ടാൻ വിഴുങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പെരുമ്പാവൂരിലെ സാൻജോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

റംബുട്ടാന്‍ കഴിച്ച് കുട്ടികള്‍ മരിക്കുന്ന സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സീസണടുക്കുമ്പോള്‍ വളരെ കരുതലോട് കൂടി ഉപയോഗിക്കേണ്ട ഒരു പഴമാണ് റംബുട്ടാന്‍. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും വളരെ സൂക്ഷിച്ചുവേണം റംബുട്ടാന്‍ കഴിക്കേണ്ടത്. ഈ

ഫലത്തിന്റെ ഉള്ളിലുള്ള കുരു വലുതും സ്ലിപ്പറി സ്വഭാവമുള്ളതുമാണ്, തൊണ്ടയില്‍ കുടുങ്ങി അപകടമുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

റംബുട്ടാന്‍ തൊണ്ടയില്‍ കുടുങ്ങിക്കഴിഞ്ഞാല്‍ ശ്വാസതടസമുണ്ടായി മരിക്കാനുള്ള സാധ്യതയും കൂടും. അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് റംബുട്ടാന്റെ കുരു നീക്കി മാത്രം നല്‍കുക. ഫലം അതുപോലെ വായിലിടാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ കഴിക്കുമ്പോള്‍ മുതിര്‍ന്നവര്‍ അത് കൃത്യമായി നിരീക്ഷിക്കുന്നതും അപകടസാധ്യത ഒഴിവാക്കാന്‍ സഹായിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe