രുചിയൂറും ചെമ്മീന്‍ ചിന്‍ഗ്രി മലായ് കറി തയ്യാറാക്കിയാലോ?

news image
Aug 16, 2025, 1:25 pm GMT+0000 payyolionline.in

ചെമ്മീന്‍ കൊണ്ടുള്ള എല്ലാ വിഭവങ്ങളും നമുക്ക് ഇഷ്ടമാണ്. ഫുഡ് ആന്‍ഡ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച 10 ചെമ്മീന്‍ വിഭവങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഇന്ത്യയിലെ ചിന്‍ഗ്രി മലായ് കറി കഴിച്ചു നോക്കിയിട്ടുണ്ടോ? പശ്ചിമ ബംഗാളിലെ വിഭവമായ വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ചിന്‍ഗ്രി മലായ് കറി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍

ചെമ്മീന്‍, കടുകെണ്ണ, ജീരകം, ഇഞ്ചി പേസ്റ്റ്, ജീരകപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് ,പഞ്ചസാര, ഗരം മസാല, തേങ്ങാപ്പാല്‍, നെയ്യ്.

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് നന്നായി അഞ്ചു മിനിറ്റു പൊരിച്ചെടുക്കുക. ശേഷം ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ജീരകമിടുക. ജീരകം മൊരിഞ്ഞുവരുമ്പോള്‍ ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര, വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ്, ജീരകപ്പൊടി,ഒരു ടേബിള്‍ സ്പൂണ്‍ മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക.ഇതിലേക്ക് പൊരിച്ചുവെച്ച ചെമ്മീന്‍ ചേര്‍ത്ത് നന്നായി ഇളക്കുക.

ശേഷം പച്ചമുളക് ചേര്‍ക്കുക. എല്ലാം കൂടി ചേര്‍ത്ത് ഇളക്കിയ ശേഷം തേങ്ങാപാല്‍ ഒഴിച്ച് നന്നായി തിളപ്പിക്കുക.ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഗരം മസാലയും ചേര്‍ക്കുക. രുചികരമായ കറി റെഡി. രുചിയൂറുന്ന ചിന്‍ഗ്രി മലായ് കറി ചോറിനൊപ്പം കഴിക്കാനാണ് അനുയോജ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe