കൊയിലാണ്ടി : യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച് യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് തൻഹീർ കൊല്ലത്തിന്റെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും റോഡ് ഉപരോധവും നടന്നു. റോഡ് ഉപരോധം ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്കട്ടറി എം.കെ സായീഷ് ,കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗം എ കെ ജാനിബ്,റാഷിദ് മുത്താമ്പി, , ഷഫീർ കാഞ്ഞിരോളി,ഷംനാസ് എം പി, നിംനാസ് എം, റംഷീദ് കാപ്പാട്, സജിത്ത് കാവുംവട്ടം,ജൂബിക സജിത്ത്, അഭിനവ്, നീരജ് ലാൽ, ഷാനിഫ് എന്നിവർ ഉപരോധത്തിൽ പങ്കു ചേർന്നു.