കോഴിക്കോട്: സമൂഹ മാധ്യമത്തിൽ ഉയർന്ന പീഡന പരാതിയെ തുടർന്ന് എൻ വൈ സി എസ്- കോഴിക്കോട് ജില്ല കമ്മിറ്റി രാഹുൽ മാങ്കൂട്ടത്തിന്റെ ഫോട്ടോയ്ക്ക് കടുക്ക വെള്ളം കൊടുത്ത് പ്രതിക്ഷേധിച്ചു. എൻ വൈ സി എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ജൂലേഷ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാഹുൽ എം.എൽ .എ ആയിരിക്കാൻ ഒരു നിമിഷം പോലും അർഹനല്ലെനും എൻ . വൈ . സി. അഭിപ്രായപ്പെട്ടു.

എൻ.വൈ.സി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ മാങ്കൂട്ടം എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡൻ്റ് ജൂലേഷ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
എൻ. വൈ .സി സംസ്ഥാന സമതി അംഗം സുജിത്ത് തിരുവണ്ണൂർ അധ്യക്ഷം വഹിച്ചു. സജിത്ത് പി.വി, വള്ളിൽ ശ്രീജിത്ത്, അജ്മൽ മാങ്കാവ്, യാസിർ കക്കോടി, ഫിറോസ് വെള്ളയിൽ, സബീഷ് കുന്ദമംഖലം, അൻസാർ , നസീർ കുന്ദമംഗലം എന്നിവർ സംസാരിച്ചു.