പയ്യോളി: രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആർവൈജെഡി കൊയിലാണ്ടി നിയോജക മണ്ഡലം പ്രതിഷേധം സംഘടിപ്പിച്ചു. ആർ വൈ ജെഡി ജില്ലാ പ്രസിഡൻ്റ് കിരൺജിത്ത് ഉദ്ഘാടനം ചെയ്തു. അർജുൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കുയ്യണ്ടി , പി.ടി രാഘവൻ, നിബിൻകാന്ത് മുണ്ട കളത്തിൽ, അഭിജിത്ത് കൊളാവിപാലം, അശ്വിൻ പയ്യോളി, പ്രജീഷ് തച്ചൻകുന്ന്, പ്രജീഷ് നല്ലോളി എന്നിവർ സംസാരിച്ചു.

