പയ്യോളി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പീഡനക്കേസിൽ പയ്യോളി- നന്തി മേഖല അഖിലേന്ത്യ മഹിളാ അസോസിയേഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കോലം കത്തിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി കെ ഷീജ പ്രകടനം ഉദ്ഘാടനം ചെയ്തു.
പ്രകടനത്തിൽ ജില്ലാ കമ്മിറ്റി അംഗം പി കെ ഷീജ, മേഖലാ സെക്രട്ടറി പി എം ശ്രീലത, മേഖലാ പ്രസിഡണ്ട് ഷൈജ പുത്തലത്ത്, ട്രഷറർ ഹർഷ ലത, ഏരിയ കമ്മിറ്റി അംഗങ്ങളായ പുഷ്പ ,രജുല, സിന്ധു മറ്റ് മേഖലാ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു .