കൊയിലാണ്ടി: നീറ്റ് പരീക്ഷ അട്ടിമറിക്കെതിരെ പ്രതിഷേധിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പൊതുയോഗവും പന്തം കൊളുത്തി പ്രകടനവും സംഘടിപ്പിച്ചു. സൗത്ത് മണ്ഡലം പ്രസിഡന്റ് അരുൺ മണമൽ അധ്യക്ഷത വഹിച്ച ചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മുരളി തോറോത്ത് മുഖ്യപ്രഭാഷണം നടത്തി.
അഡ്വ. എം. സതീഷ് കുമാർ, വി.ടി. സുരേന്ദ്രൻ, ചെറുവക്കാട് രാമൻ, ശ്രീജ റാണി, അഡ്വ. പി.ടി. ഉമേന്ദ്രൻ, മനോജ് പറ്റുവളപ്പിൽ, രമ്യ മനോജ്, കെ.പി. വിനോദ് കുമാർ, എം.കെ. സയീഷ്, എം.എം. ശ്രീധരൻ, വി.കെ. സുധാകരൻ, നിഷ പയറ്റുവളപ്പിൽ തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.
