രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിന്ന വ്യക്തിത്വത്തിനുടമയായിരുന്നു അഡ്വ. ഇ. രാജഗോപാലൻ നായർ: മുൻമന്ത്രി സി.കെ.നാണു

news image
Aug 19, 2025, 4:22 pm GMT+0000 payyolionline.in

കൊയിലാണ്ടി: സുദൃഢമായ നിലപാടുകളും,മൂല്യാധിഷ്ഠിത രാഷ്ട്രീയവും മുറുകെ പിടിച്ച നേതാവായിരുന്നു അഡ്വ.ഇ.രാജ ഗോപാലൻനായരെന്ന് മുൻമന്ത്രി സി.കെ.നാണു അഭിപ്രായപ്പെട്ടു. ജില്ല സഹകരണ ബാങ്കിൽ വോട്ടവകാശം നിഷേധിക്കപ്പെട്ടപ്പോൾ ഹൈക്കോടതിയെ വരെ സമീപിച്ച് മൗലികാവകാശം സ്ഥാപിച്ചെടുത്ത രാജഗോപാലൻ നായർ ജനാധിപത്യത്തിൻ്റെ കാവൽഭടൻ കൂടിയായിരുന്നുവന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഡ്വ.ഇ. രാജഗോപാലൻ നായരുടെ 32 ാം അനുസ്മരണ സമ്മേളനവും എൻഡോവ്മെൻ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.സി.പി.ജില്ല പ്രസിഡണ്ട് മുക്കം മുഹമ്മദ് അധ്യക്ഷം വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ. പ്രവീൺകുമാർ, ടി.കെ.ചന്ദ്രൻ, ഇ.കെ.അജിത്, അഡ്വ.എം.സുമൻലാൽ, പി.സുധാകരൻ, സി.സത്യചന്ദ്രൻ, പി.ചാത്തപ്പൻ, പി.കെഎം.’ബാലകൃഷ്ണൻ, സി.രമേശൻ, കെ.കെ.ശ്രീഷു, ചേനോത്ത് ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. കെ.ടി.എം.കോയ സ്വാഗതവും, ഇ.എസ്.രാജൻ നന്ദിയും പറഞ്ഞു. കാലത്ത് 9 മണിക്ക് ശവകുടീരത്തിൽ പുഷ്പാർച്ചനയും നടന്നു. അവിണേരി ശങ്കരൻ, എം.എ. ഗംഗാധരൻ, മണി പാവുവയൽ, ഒ.രാഘവൻ, പി.എം ബി നടേരി ,ചന്ദ്രൻ മൂഴിക്കൽ, ടി.എം രവീന്ദ്രൻ,രൂപേഷ് എന്നിവർ നേതൃത്വം നൽകി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe