See the trending News

Sep 23, 2025, 1:57 am IST

-->

Payyoli Online

രാവിലെ വാതിലില്‍ മുട്ടി വിളിച്ചു, തുറക്കാതായപ്പോൾ വാതില്‍ പൊളിച്ചു; പ്ലസ് ടു വിദ്യാര്‍ത്ഥി വീടിനകത്ത് മരിച്ച നിലയില്‍

news image
Sep 22, 2025, 7:38 am GMT+0000 payyolionline.in

പാലക്കാട്: പ്ലസ്ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ഹിജാൻ ആണ് മരിച്ചത്. രാവിലെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെതുകയായിരുന്നു. രാത്രി ഉറങ്ങാന്‍ കിടന്ന ഹിജാന്‍ രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് അമ്മ തട്ടി വിളിച്ചു. എന്നാല്‍ വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തേക്ക് കേറുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി മൃതശരീരം ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe
Join our whatsapp group