ആലപ്പുഴ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ഓരോ ഭാരതീയന്‍റെയും അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയോധ്യയിൽ പൂജിച്ച അക്ഷതം ആർ.എസ്.എസ് പ്രാന്തീയകാര്യകാരി സദസ്യൻ എ.ആർ. മോഹനിൽനിന്ന് ഭാര്യ പ്രീതി നടേശനൊപ്പം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി 22ലെ പ്രതിഷ്ഠ മുഹൂർത്തത്തിൽ വിശ്വാസികൾ സ്വഭവനങ്ങളിൽ ദീപംതെളിച്ച് ലോകനന്മക്കായി പ്രാർഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രാന്തീയ കാര്യകാരി സദസ്യൻ വി. മുരളീധരൻ, വിഭാഗ് ശാരീരിക് പ്രമുഖ് എ.വി. ഷിജു, ജില്ല സഹകാര്യവാഹ് കെ.എം. മഹേഷ്, വി. വിനോദ് എന്നിവർ പങ്കെടുത്തു.