രാത്രിയില്‍ സ്കൂൾ തുറന്ന് അകത്തു കയറിയ പ്രിന്‍സിപ്പലും ഡ്രൈവറും കസ്റ്റഡിയിൽ

news image
Mar 7, 2025, 8:30 am GMT+0000 payyolionline.in

പാ​റ​ശ്ശാ​ല: അ​മ​ര​വി​ള എ​ൽ.​എം.​എ​സ് സ്‌​കൂ​ളി​ല്‍ രാ​ത്രി​യി​ല്‍ സ്‌​കൂ​ള്‍ തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ പ്രി​ന്‍സി​പ്പ​ലി​നെ​യും ഡ്രൈ​വ​റെ​യും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ​യും ത​ട​ഞ്ഞു​വെ​ച്ച് നാ​ട്ടു​കാ​ര്‍. മ​ദ്യ​പിച്ചെ​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ പ്രി​ന്‍സി​പ്പ​ല്‍ റോ​യി വി. ​ജോ​ൺ, ഡ്രൈ​വ​ര്‍ റ​ഷീ​ദ്, സെ​ക്യൂ​രി​റ്റി ലീ​ന്‍ ഗി​ല്‍ബെ​ര്‍ട്ട്​ എ​ന്നി​വ​രെ പോ​ലീ​സ് ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തു. പ്ല​സ് ടു ​പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ല്‍ പ്രി​ന്‍സി​പ്പ​ലി​ന് സ്‌​കൂ​ളി​ല്‍ മ​റ്റ് ചു​മ​ത​ല​ക​ള്‍ ഇ​ല്ലാ​തി​രി​ക്കെ ലു​ങ്കി ഉ​ടു​ത്ത് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഓ​ഫി​സ് റൂം ​തു​റ​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ​ത്.

രാ​ത്രി 10 മ​ണി​യോ​ടെ​യാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് താ​മ​സി​ക്കു​ന്ന പ്രി​ന്‍സി​പ്പ​ൽ റോ​യി വി. ​ജോ​ണ്‍ കാ​റി​ല്‍ ഡ്രൈ​വ​റു​ടെ സ​ഹാ​യ​ത്തോ​ടെ സ്‌​കൂ​ളി​ലെ​ത്തി ഗേ​റ്റ് തു​റ​ന്ന് അ​ക​ത്ത് ക​യ​റു​ക​യാ​യി​രു​ന്നു. ലു​ങ്കി ഉ​ടു​ത്ത് എ​ത്തി​യ പ്രി​ന്‍സി​പ്പ​ലി​നെ ക​ണ്ട ഉ​ട​ൻ നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ച്ചെ​ത്തി ത​ട​ഞ്ഞു. പ്ല​സ് ടു ​പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ ഡി.​ഇ.​ഒ നി​യ​മി​ക്കു​ന്ന സെ​ക്യൂ​രി​റ്റി​ക​ളാ​ണ് ചോ​ദ്യ​പേ​പ്പ​ര്‍ സു​ക്ഷി​ക്കു​ന്ന ഓ​ഫി​സ് റൂ​മി​ന് കാ​വ​ല്‍ നി​ല്‍ക്കു​ന്ന​തെ​ങ്കി​ല്‍ അ​മ​ര​വി​ള സ്‌​കൂ​ളി​ല്‍ പ്രി​ന്‍സി​പ്പ​ൽ സ്വ​ന്തം ഇ​ഷ്ട​ത്തി​ന്​ നി​യ​മി​ച്ച​യാ​ളാ​ണ് സെ​ക്യൂ​രി​റ്റി. ഇ​തു സം​ബ​ന്ധി​ച്ച് സ്‌​കൂ​ളി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ​രി​ശോ​ധി​ക്കു​ക​യും അ​പാ​ക​ത ക​ണ്ടെ​ത്തു​ക​യും ചെ​യ്​​തി​രു​ന്നു. ഓ​ഫി​സ് മു​റി തു​റ​ന്നി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ന്‍ അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന് പാ​റ​ശാ​ല പോ​ലീ​സ് കാ​വ​ല്‍ നി​ല്‍ക്കു​ക​യാ​ണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe