രാജ്യത്ത് എയർ ടാക്സി സേവനം നടപ്പാക്കാനൊരുങ്ങി ഇൻഡിഗോയും ബോയിങ്ങും

news image
Nov 11, 2023, 4:56 pm GMT+0000 payyolionline.in

രാജ്യത്ത്​ എയർ ടാക്സി സേവനം നടപ്പാക്കാനൊരുങ്ങി കോർപ്പറേറ്റ്​ കമ്പനികൾ രംഗത്ത്​. ഇന്ത്യയിലെ മുൻനിര എയർലൈനായ ഇൻഡിഗോയുടെ പ്രമോട്ടർമാരായ ഇന്റർഗ്ലോബ് എന്റർപ്രൈസസും യു.എസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷനും ചേർന്നാണ്​ പദ്ധതി നടപ്പാക്കുന്നത്​. 2026ൽ രാജയത്ത്​ എയർ ടാക്സികൾ അവതരിപ്പിക്കുകയാണ്​ ഇവരുടെ ലക്ഷ്യം.

ഓൾ-ഇലക്‌ട്രിക് എയർ ടാക്സി സേവനം ഇന്ത്യയിൽ ആരംഭിക്കുമെന്ന്​ കമ്പനികൾ അറിയിച്ചിട്ടുണ്ട്​. 200 വിമാനങ്ങളുമായി ഡൽഹിയിലും മുംബൈയിലും ബംഗളൂരുവിലും സർവീസ് ആരംഭിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്. നാല് യാത്രക്കാരെയും ഒരു പൈലറ്റിനെയും വഹിച്ചുകൊണ്ട് 100 മൈൽ (ഏകദേശം 161 കിലോമീറ്റർ) വരെ ദൂരം സഞ്ചരിക്കുന്ന വിമാനങ്ങളാവും സർവ്വീസ്​ നടത്തുക.

ക്രിസ്‌ലറിന്റെ -പേരന്റ് കമ്പനി സ്റ്റെല്ലാന്റിസ്, ബോയിംഗ്, യുണൈറ്റഡ് എയർലൈൻസ് എന്നിവയുടെ പിന്തുണയോടെ ആർച്ചർ ഏവിയേഷൻ എന്നിവർ ചേർന്നാണ്​ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്ഓഫ് & ലാൻഡിംഗ് (eVTOL) വിമാനങ്ങൾ നിർമ്മിക്കുന്നത്​. ഇന്റിഗോയുടെ പേരന്റ് കമ്പനിയായ ഇന്റർ ഗ്ലോബ് ഏവിയേഷന്റെ 38 ശതമാനം ഓഹരിയുടെ ഉടമകളായ ഹോസ്പിറ്റാലിറ്റി & ലോജിസ്റ്റിക്സ് ഭീമനായ ഇന്റർ ഗ്ലോബ് എന്റർപ്രൈസസിന് ഈ ഇ-എയർക്രാഫിറ്റിനെ കാർഗോ, ലോജിസ്റ്റിക്സ്, മെഡിക്കൽ, എമർജൻസി & ചാർട്ടർ സർവ്വീസുകൾക്കും ഉപയോഗപ്പെടുത്താൻ പ്ലാനുണ്ട്.

ഇന്ത്യയിൽ സർവ്വീസ്​ തുടങ്ങുന്നതിനുമുമ്പ്​ ദുബായിയിൽ സർവ്വീസ്​ ആരംഭിക്കാനും ആർച്ചർ ഏവിയേഷന്​ പദ്ധതിയുണ്ട്​.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe