രാജ്യത്തെ നടുക്കി ട്രെയിൻ ദുരന്തം; മരണസംഖ്യ ഉയരുന്നു, പരിക്ക് 600-ലേറെ പേർക്ക്, ഉന്നതതല അന്വേഷണത്തിന് റെയിൽവേ

news image
Jun 2, 2023, 11:59 pm GMT+0000 payyolionline.in

ഭുവനേശ്വർ: രാജ്യത്തെ നടുക്കി ഒഡീഷയിൽ വൻ ട്രെയിൻ ദുരന്തം. ഒഡീഷയിലെ ബാലസോറിലാണ് രാജ്യത്തെ നടുക്കിയ അപകടം. ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇതുവരെ 120 പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ​ഗുഡ്സ് ട്രെയിനുമായി കോറമണ്ഡൽ എക്സ്പ്രസ് കൂട്ടിയിടിക്കുകയായിരുന്നു. പാളം തെറ്റിയവയിൽ പത്ത് ബോഗികളാണ് അപകടത്തിൽ പെട്ടത്. 800-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരം. ഇതിൽ പലരുടെയും നില ഗുരുതരമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe