പയ്യോളി: കെട്ടിട വാടക ഇനത്തിൽ 18% ജിഎസ്ടി ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിനെതിരെ നവംബർ 7 ന് നടക്കുന്ന രാജ്ഭവൻ മാർച്ചിന് അഭിവാദ്യമർപ്പിച്ച് പയ്യോളിയിൽ വിളംബര ജാഥ നടത്തി. ചെറുകിട വ്യാപാര മേഖലയിലെ കുത്തകവൽക്കരണത്തിനെതിരെയും വ്യാപാരികളെ ഉന്മൂലനം ചെയ്യുന്ന സർക്കാർ നിലപാടുകൾക്കെതിരെയും ആണ് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുന്നത്.
പയ്യോളിയിൽ നടന്ന വിളംബര ജാഥക്ക് മണ്ഡലം പ്രസിഡണ്ട് എം ഫൈസൽ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. പയ്യോളി യൂണിറ്റ് പ്രസിഡണ്ട് കെ എം ഷമീർ, സെക്രട്ടറി ഡെനിസൻ മറ്റ് യൂണിറ്റ് ഭാരവാഹികൾ, വനിതാ വിഭാഗം നേതാക്കൾ, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു. രാജ്ഭവൻ മാർച്ചിന് പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാനും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.