തിരുവനന്തപുരം:രജിസ്ട്രേഡ് തപാൽ സേവനം നിർത്തലാക്കുന്നതായി കേന്ദ്രതപാൽ വകുപ്പ്.സെപ്തംബർ ഒന്നുമുതൽ നിലവിൽ വരും. രജിസ്ട്രേഡ് തപാൽ സേവനം സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുകയാണെന്ന് ഉത്തരവ് ഇറക്കി.
സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമേ നിലവിലുണ്ടാവൂ. എല്ലാ തപാൽ വകുപ്പ് യൂണിറ്റുകളും ഡയറക്ടറേറ്റുകളും ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്
രജിസ്ട്രേഡ് പോസ്റ്റ്’ എന്ന പദം ഒഴിവാക്കി, ‘സ്പീഡ് പോസ്റ്റ്’ എന്ന് രേഖപ്പെടുത്തണം. ഈ മാറ്റത്തിനാവശ്യമായ നടപടികൾ പൂർത്തിയാക്കി, ഈ മാസം 31നകം എല്ലാ വകുപ്പുകളും റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (മെയിൽ ഓപറേഷൻസ്) ദുഷ്യന്ത് മുദ്ഗൽ ആവശ്യപ്പെട്ടു.