യു.ഡി.ഫ് പരാജയ ഭീതിയിൽ – മന്ത്രി പി.എ മുഹമ്മദ് റിയാസ് 

news image
Dec 7, 2025, 9:29 am GMT+0000 payyolionline.in

പയ്യോളി : ഇടത്പക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പാക്കുന്ന ജനക്ഷേമകരവും വികാസനോമ്മുകവുമായ പ്രവർത്തനങ്ങൾക്കെതിരെ സാധാരണ ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന രീതിയിലാണ് യു.ഡി.ഫ് പ്രചരണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് . തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയിൽ അഴിച്ചുവിടുന്ന ഇത്തരം കുപ്രചരണങ്ങൾ ജനം തള്ളിക്കളയുമെന്നു അദ്ദേഹം പറഞ്ഞു . എൽ.ഡി.ഫ് പയ്യോളി നഗരസഭ കുടുംബ സംഗമംവും തെരഞ്ഞെടുപ്പ് റാലിയും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . എൽ.ഡി.ഫ് നഗരസഭ തെരഞ്ഞെടുപ്പ് പ്രകടന പത്രിക മുതിർന്ന നേതാവ് ടി. ചന്ദു മാസ്റ്റർക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു .

എൽ.ഡി.ഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ രാജൻ കൊളാവിപ്പാലം അധ്യക്ഷത വഹിച്ചു . ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് എം.കെ ഭാസ്കരൻ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം.പി ഷിബു , സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ. സത്യൻ , പി.ചന്ദു മാസ്റ്റർ , ആയഞ്ചേരി ഖദീജ ടീച്ചർ , എ.വി ബാലകൃഷ്ണൻ , പി.ടി രാഘവൻ, എ.കെ ​കണ്ണൻ, ആർ. ശശിധരൻ ,അഷറഫ് കോട്ടക്കൽ , അരവിന്ദാക്ഷൻ ഇരിങ്ങൽ , കെ.ടി ലികേഷ് എന്നിവർ സംസാരിച്ചു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe