യു.എ.ഇ ഗവണ്മെന്റ് അനുവദിച്ച പൊതു മാപ്പ് പ്രവാസികൾ പ്രയോജനപ്പെടുത്തണം: കോൺസുൽ ബിജേന്ദ്ര സിംഗ്

news image
Sep 9, 2024, 1:00 pm GMT+0000 payyolionline.in

ദുബൈ:  യു.എ.ഇ ഗവണ്മെന്റ് അനുവദിച്ച പൊതുമാപ്പ് അവസരം പ്രവാസികൾ വേണ്ട വിധം  ഉപയോഗപ്പെടുത്തണമെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ ലേബർ വെൽഫയർ കോൺസുൽ ബിജേന്ദ്ര സിംഗ് ആവശ്യപ്പെട്ടു.  കാലവധി കഴിഞ്ഞ വിസയും യാത്രാ രേഖകളും  പിഴയില്ലാതെയും വീണ്ടും തിരിച്ചു വരുവാൻ തടസ്സമില്ലാതെയും
അംഗീകൃതമാക്കുവാൻ കൈവന്ന അവസരം പൊതുമാപ്പ് കാലാവധിയുടെ അവസാനം വരെ കാത്ത് നിൽക്കാതെ ഉടനെ തന്നെ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി സംഘടിപ്പിച്ച പൊതുമാപ്പ്  ബോധ വൽക്കരണ പരിപാടിയിൽ പങ്കെടുത്ത കോൺസുൽ ബിജേന്ദ്ര സിങ് , മേജർ മർവാൻ അൽ കമാലി എന്നിവർ സംഘാടകരായ  അഭിഭാഷകർക്കും, സാമൂഹ്യ പ്രവർത്തകർക്കുമൊപ്പം.

പിൽസ് (പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി) യുഎഇ  ചാപ്റ്റർ ദുബൈയിൽ എം.എസ്.എസു മായി സഹകരിച്ചു. നടത്തിയ പൊതുമാപ്പ് ബോധവൽകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ദുബായ് സിവിൽ ഡിഫൻസ് വിഭാഗത്തിലെ മാനേജർ മേജർ മർവാൻ അൽ കമാലി, നബദ് അൽ ഇമാറാത്
ബോർഡ് മെമ്പർ മുഹമ്മദ് അസിം എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
അൽജസീറ ട്രാവൽസ് ഉടമ ജാസർ പാക്കിനി അർഹരായ  പൊതുമാപപേക്ഷകർക്ക് വിമാന ടിക്കറ്റുകൾ സംഭാവന ചെയ്തു. നോർക്ക ഡയരക്ടർ കെ.കുഞ്ഞഹമ്മദ്, എം. എസ്.എസ് പ്രസിഡൻ്റ് അബ്ദുൽ അസീസ്, സാമൂഹ്യ പ്രവർത്തക ജയലക്ഷ്മി  എന്നിവർ ആശംസ നേർന്നു.  പിൽസ് യു എ ഇ പ്രസിഡന്റ് കെ.കെ.അശ്റഫ് അധ്യക്ഷത വഹിച്ചു.  അഭിഭാഷകരായ  അസീസ് തോലേരി, അനിൽ കൊട്ടിയം,  സനാഫിർ,  ഹാഫിസ്, ബക്കർ അലി, ഗിരിജ എന്നിവർ പൊതുമാപ്പ പേക്ഷകർക്കു നിയമോപദേശം നൽകി.  പരിപാടിയിൽ നിരവധി പേർക്ക് നിയമസഹായം ലഭിച്ചു.
അഡ്വ. നജ്മുദ്ദീൻ പിൽസിൻ്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തി.  അഡ്വ.മുഹമ്മദ്‌ സാജിദ് പരിപാടി നിയന്ത്രിച്ചു. സജിൽ ഷൌക്കത്ത്, നാസർ ഊരകം,  മുത്തലിഫ്, അരുൺ രാജ്, മുഹമ്മദ് അക്ബർ, നാസർ, അബുല്ലൈസ്, നിസ്താർ  തുടങ്ങിയവർ നേതൃത്വം നൽകി. പിൽസ് സെക്രട്ടറി നിഷാജ് ഷാഹുൽ സ്വാഗതവും വൈസ് പ്രസിഡണ്ട് ബിജു പാപ്പച്ചൻ നന്ദിയും പറഞ്ഞു. കേരള ഹൈകോടതി അഭിഭാഷകനായ അഡ്വ.ഷാനവാസ്‌ കാട്ടകത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ് ) നാട്ടിലും വിദേശത്തുമായി പ്രവാസി ഇന്ത്യക്കാർക്ക് വേണ്ടി നിരവധി നിയമ സഹായ
പദ്ധതികൾ നടത്തി വരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe