കോഴിക്കോട് : യുവമോർച്ച കോഴിക്കോട് സിറ്റി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ. ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. എൽ.പി. സ്കൂൾ അധ്യാപക റാങ്ക് ലിസ്റ്റിലുള്ളവരുടെ നിയമനം നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. ബാരിക്കേഡ് വെച്ച് തടഞ്ഞതിനാൽ ഡി.ഡി.ഇ. ഓഫീസിലേക്ക് പ്രവേശിക്കാൻ കഴിയാതിരുന്ന യുവമോർച്ച പ്രവർത്തകർ ഡി.ടി.പി.സി. ഓഫീസിന്റെ പ്രവേശനകവാടം തള്ളിത്തുറന്ന് അതുവഴി പ്രവർത്തകർ ഡി.ഡി.ഇ. ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ചു. ഇവരെ പോലീസ് അറസ്റ്റുചെയ്തു.
യുവമോർച്ച കോഴിക്കോട് സിറ്റി ജില്ലാപ്രസിഡന്റ് എം. വിജിത്ത്, വൈസ് പ്രസിഡന്റ് റിബിത്ത്, മറ്റ് നേതാക്കളായ കെ. ശരത്, പി.എം. ദിപിൻ കൃഷ്ണൻ, വി.കെ. സോമിത്ത് ബാബു, ഖജാൻജി എ.കെ. സൂരജ്, എൻ. സുജിത്ത്, സി. സബിൽ സുജീഷ് എന്നിവർ നേതൃത്വം നൽകി.
മാർച്ചുമായി ബന്ധപ്പെട്ട് വിജിത്ത് ഉൾപ്പെടെയുള്ള 10 പ്രവർത്തകരുടെ പേരിലും കണ്ടാലറിയാവുന്ന അഞ്ച് പ്രവർത്തകരുടെ പേരിലും കസബ പോലീസ് കേസെടുത്തു.
