എറണാകുളത്ത് യുവതിയെ ഭര്‍ത്താവ് ബ്ലേഡ് കൊണ്ട് വരഞ്ഞ് ഗുരുതരമായി പരുക്കേല്പിച്ചു. അല്ലപ്ര വേലൂരാംകുന്ന് വീട്ടില്‍ സ്വാതിക്കാണ് പരുക്കേറ്റത്. സ്വാതിയുടെ രണ്ട് കവിളിലും വലതു കാലിന്റെ പാദത്തിലും ഗുരുതരമായി പരിക്കെറ്റു. കവിളില്‍ ഇരുപതോളം തുന്നിക്കെട്ടുകളുണ്ട്. ഭര്‍ത്താവ് അനൂപാണ് ആക്രമിച്ചത്.
സംഭവ ശേഷം പ്രതി അനൂപ് സ്വയം കൈത്തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. പൊലീസ് സ്വാതിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.