യുവതിക്ക് നേരെ ലൈംഗികാതിക്രമം: നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ 20-കാരൻ പിടിയിൽ

news image
Apr 20, 2026, 4:42 am GMT+0000 payyolionline.in

കോഴിക്കോട്: ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തു. കണ്ണഞ്ചേരി വെള്ളടത്ത് പറമ്പിൽ താമസിക്കുന്ന കൊമ്മേരി സ്വദേശി നിഹാദ് (20) ആണ് പിടിയിലായത്.

​കഴിഞ്ഞ ജനുവരി 30-ന് രാവിലെ പന്നിയങ്കര റെയിൽവേ ട്രാക്കിന് സമീപമായിരുന്നു സംഭവം. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ പ്രതി യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മീഞ്ചന്ത ബൈപ്പാസിന് സമീപം വെച്ചാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

​നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ കറങ്ങിനടന്ന് ആളൊഴിഞ്ഞ ഇടങ്ങളിൽ വെച്ച് സ്ത്രീകളെ ശല്യം ചെയ്യുന്നത് ഇയാളുടെ രീതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതി ഉപയോഗിച്ച ബൈക്ക് മോഷ്ടിച്ചതാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. പന്നിയങ്കര എസ്.ഐ. ഗണേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ നിഹാദിനെ റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe