യുഎസിൽ 18 പേരെ വെടിവച്ചുകൊന്നയാളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

news image
Oct 28, 2023, 4:33 am GMT+0000 payyolionline.in

ന്യൂയോർക്ക്യു: എസിലെ മെയ്നിലെ ലുവിറ്റ്സനിൽ 18 പേരെ വെടിവച്ചുകൊന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടക്കൊലപാതകം നടത്തിയ റോബർട്ട് കാർഡിനെ സ്വയം വെടിവച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇയാള്‍ക്കായി കഴിഞ്ഞ 48 മണിക്കൂറായി തിരച്ചില്‍ നടത്തുകയായിരുന്നു.

ബുധനാഴ്ചയാണ് മെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ലുവിറ്റ്സനില്‍ കൂട്ടക്കൊലപാതകം നടന്നത്. ബാറിലും വിനോദകേന്ദ്രത്തിലും വോള്‍മാര്‍ട്ട് വിതരണകേന്ദ്രത്തിലുമാണ് വെടിവയ്പ്പുണ്ടായത്. തോക്കുമായെത്തിയ അക്രമി തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ 13 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അൻപതിലേറെ പേർക്കു പരുക്കേറ്റു.

കുട്ടികൾ ഉൾ‌പ്പെടെ എത്തുന്ന ബോളിങ് സെന്ററിലും ആറര കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന റസ്റ്ററന്റിലുമാണു ബുധനാഴ്ച വൈകുന്നേരം വെടിവയ്പുണ്ടായത്. മരണസംഖ്യ നോക്കിയാൽ യുഎസിൽ ഈ വർഷത്തെ ഏറ്റവും വലിയ വെടിവയ്പാണിത്. സൈന്യത്തിലും ജോലി ചെയ്തിട്ടുള്ളയാളാണ് റോബർട്ട് കാർഡ് (40).  തോക്കുമായി ഒളിവിലുള്ള ഇയാളെ കണ്ടെത്താൻ നഗരവും സമീപ പട്ടണങ്ങളും അരിച്ചുപെറുക്കിയിരുന്നു.

ലുവിറ്റ്സണിലും സമീപ പട്ടണങ്ങളായ ലിസ്ബൻ, ബോവ്ഡോയ്ൻ, ഓബേൺ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി. അക്രമി വീണ്ടും വന്നേക്കാമെന്ന ആശങ്കയിൽ സ്കൂളുകൾക്കും ഓഫിസുകൾക്കും ഉൾപ്പെടെ അവധി നൽകി. ഇതിനിടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe