യാ​രെ​ടാ ഇ​ന്ത ‘അ​റ​ട്ടൈ’..; വാ​ട്സ്ആ​പ്പി​നെ മ​ല​ർ​ത്തി​യ​ടി​ക്കു​മോ തമിഴ്നാടൻ ആപ്പ്?

news image
Sep 30, 2025, 5:31 am GMT+0000 payyolionline.in

നാ​ലു കൊ​ല്ലം മു​മ്പ് ത​മി​ഴ്നാ​ട്ടി​ൽ പി​റ​വി​യെ​ടു​ത്ത ഒ​രു മെ​സേ​ജി​ങ് ആ​പ്പി​ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പൊ​ടു​ന്ന​നെ​യു​ണ്ടാ​യ ജ​ന​പ്രി​യ​ത​യി​ലും ഡൗ​ൺ​ലോ​ഡി​ങ്ങി​ലും അ​മ്പ​ര​ന്നു നി​ൽ​ക്കു​ക​യാ​ണ് ഇ​ന്ത്യ​ൻ ടെ​ക് ലോ​കം.

ചെന്നൈ ആസ്ഥാനമായ ടെ​ക്നോ​ള​ജി സ്റ്റാ​ർ​ട്ട​പ്പ് സോ​ഹോ​യു​ടെ കീ​ഴി​ൽ 2021ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘അ​റ​ൈ​ട്ട’ (Arattai) ആ​പ്പാ​ണ് മൂ​ന്നു ദി​വ​സം കൊ​ണ്ട് 3,000 സൈ​ൻ​അ​പ്പി​ൽ നി​ന്ന് 3,50,000 ലേ​ക്ക് കു​തി​ച്ച​ത്. ഇ​തു​ക​ണ്ട്, ‘അ​റ​ൈ​ട്ട’ വാ​ട്സ്ആ​പ്പി​നെ മ​ല​ർ​ത്തി​യ​ടി​ക്കു​മെ​ന്നു​പോ​ലും പ​ല​രും പ​റ​ഞ്ഞു​തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. വാ​ട്സ്ആപ്പി​ന് ഇ​ന്ത്യ​യി​ൽ മാ​ത്രം 500 ദ​ശ​ല​ക്ഷം ഉ​പ​യോ​ക്താ​ക്ക​ളാ​ണു​ള്ള​ത്.

ആ​ഗോ​ള എ​തി​രാ​ളി​ക​ളേ​ക്കാ​ൾ ഏ​റ്റ​വും മി​ക​ച്ച സ്വ​കാ​ര്യ​ത ന​ൽ​കു​ന്ന​തും സ്പൈ​വെ​യ​ർ മു​ക്ത​വു​മാ​യ ആ​പ്പെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തി​നൊ​പ്പം സ​മൂ​ഹ​മാ​ധ്യ​മ ട്രെ​ൻ​ഡി​ങ്ങും കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ശി​പാ​ർ​ശ​യും വ​ന്ന​തോ​ടെ​യാ​ണ് അ​റ​ൈ​ട്ട ക​യ​റി കൊ​ളു​ത്തി​യ​ത്. സൊ​റ പ​റ​ച്ചി​ൽ, കൊ​ച്ചു​വ​ർ​ത്ത​മാ​നം എ​ന്നൊ​ക്കെ അ​ർ​ഥം പ​റ​യാ​വു​ന്ന അ​റ​ൈ​ട്ട’ ആ​പ് സോ​ഹോ കോ​ർ​പ​റേ​ഷ​ൻ പു​റ​ത്തി​റ​ക്കു​മ്പോ​ൾ ‘മേ​ഡ് ഇ​ൻ ഇ​ന്ത്യ’ എ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന മു​ദ്രാ​വാ​ക്യം.

പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ

  • ടെ​ക്സ്റ്റ്, മീ​ഡി​യ, ഫ​യ​ൽ ഷെ​യ​റി​ങ്, ഗ്രൂ​പ് ചാ​റ്റ് എ​ന്നി​വ സാ​ധ്യ​മാ​ണ്.
  • എ​ൻ​ഡ് ടു ​എ​ൻ​ഡ് എ​ൻ​ക്രി​പ്ഷ​നു​ള്ള ഓ​ഡി​യോ, വി​ഡി​യോ ചാ​റ്റ്.
  • ഡെ​സ്ക്ടോ​പ് ആ​പ്, ആ​ൻ​ഡ്രോ​യ്ഡ് ടി.​വി എ​ന്നി​ങ്ങ​നെ മ​ൾ​ട്ടി ഡി​വൈ​സ് ഇ​ന്റ​ഗ്രേ​ഷ​ൻ.
  • ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ​ക്കും ക്രി​യേ​റ്റ​ർ​മാ​ർ​ക്കു​മാ​യി ചാ​ന​ലു​ക​ളും സ്റ്റോ​റി​ക​ളും. ഒ​പ്പം ബി​സി​ന​സ് അ​പ​്ഡേ​റ്റു​ക​ളും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe