കൊയിലാണ്ടി: വർഷങ്ങളായി കൊയിലാണ്ടിയുടെ ആരോഗ്യ പരിപാലന മേഖലയിൽ മികവുറ്റ സേവനം നൽകി വരുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇനി മുതൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആകുന്നു. അത്യാധുനിക സൗകര്യങ്ങളും അതിനൂതന ചികിത്സാ രീതികളും ട്രോമാകെയറും ഉൾപെടുന്ന കൊയിലാണ്ടി ഹോസ്പിറ്റൽ ൻ്റെ ശിലാസ്ഥാപന കർമ്മം ജൂൺ 9 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കൊയിലാണ്ടി മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്നു.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്യുന്ന ചടങ്ങിൽ വടകരയുടെ എം. പി. ഷാഫി പറമ്പിൽ മുഖ്യ അതിഥിയായി പങ്കെടുക്കുന്നു. എം എൽ എ മാരായ കാനത്തിൽ ജമീല, ടി. പി രാമകൃഷ്ണൻ, കൊയിലാണ്ടി മുനിസിപ്പൽ ചെയർ പേഴ്സൺ സുധ കിഴക്കേപാട്ട് , വൈസ് ചെയർമാൻ അഡ്വ . കെ. സത്യൻ, മുൻ എം. എൽ. എ കെ. ദാസൻ എന്നിവരോടൊപ്പം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നു.