ബെംഗളൂരു: ‘മോൻത’ ചുഴലിക്കാറ്റ് കരയിലേക്ക് തിരിഞ്ഞതായി കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കരയിലേക്ക് കയറാനുള്ള നടപടികൾക്ക് തുടക്കമായെന്നും ലാൻഡ് ഫാളിങ് പ്രതിഭാസം 3-4 മണിക്കൂർ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അൽപ്പസമയം മുമ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. അർധരാത്രിയോടെ മോൻത കര തൊടും. ‘മോൻത’യുടെ ഇപ്പോഴത്തെ വേഗത മണിക്കൂറിൽ 15 കിലോമീറ്ററാണ്. 90-100 കി.മീ. സ്പീഡിലാണ് കര തൊടുകയെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
മുൻകരുതലെന്ന നിലയി. ആന്ധ്രായിലെ തീരമേഖലയിൽ നിന്ന് ആളുകളെ മാറ്റി. കാക്കിനാട, കോണസീമ മേഖലകളിൽ ഗർഭിണികളെ സുരക്ഷിതേ കേന്ദ്രത്തിലേക്ക് മാറ്റി. ആന്ധ്രയുടെ തീരദേശ ജില്ലകളിൽ മഴ കനത്തു. ആന്ധ്രയിലെ 16 ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 110 കിലോമീറ്റര്‍ വേഗതയിലായിരിക്കും ചുഴലിക്കാറ്റ് കര തൊടുക. മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലായിരിക്കും കരതൊടുക. സഹായങ്ങള്‍ക്കായി ഓള് ഇന്ത്യ മലയാളി അസോസിയേഷൻ ഹെൽപ് ഡെസ്ക് രൂപീകരിച്ചു. വിശാഖപട്ടണത്ത് നിന്നുള്ള വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. എയര്‍ഇന്ത്യയും ഇന്‍ഡിഗോയുമാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. വിശാഖപട്ടണം വഴിയുള്ള നൂറോളം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
ഓള് ഇന്ത്യ മലയാളി ഹെല്പ് ഡെസ്ക്
മോൻത ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടുന്ന സാഹചര്യത്തിൽ വിശാഖപട്ടണമടക്കമുള്ള ആന്ധ്രയിലുള്ള മലയാളികള്‍ക്ക് സഹായം ഉറപ്പാക്കാൻ ഓള് ഇന്ത്യ മലയാളി അസോസിയേഷൻ ഹെല്പ് ഡെസ്ക് ആരംഭിച്ചു. നൂറു കണക്കിന് മലയാളികലുള്ള ഈ സ്ഥലങ്ങളിൽ എന്ത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഐമ നാഷണൽ പിആര്‍ സുനിൽകുമാര്‍ അറിയിച്ചു.
