മോദി സർക്കാരിന്റെ തൊഴിലാളി – കർഷക വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പണിമുടക്ക് സമ്പൂർണ വിജയമാക്കുക- ട്രേഡ് യൂണിയൻ പയ്യോളി മുനിസിപ്പൽ തല കൺവൻഷൻ

news image
May 8, 2025, 4:45 pm GMT+0000 payyolionline.in

പയ്യോളി:  മോദി സർക്കാരിന്റെ തൊഴിലാളി – കർഷക വിരുദ്ധ നയങ്ങൾക്കെതിരെ  14 ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര– സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ബാങ്ക് – ഇൻഷുറൻസ് മേഖലയിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും സംഘടനകൾ മെയ് 20 ന് ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് സമ്പൂർണ വിജയമാക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ പയ്യോളി മുനിസിപ്പൽ തല കൺവൻഷൻ മുഴുവൻ തൊഴിലാളി വിഭാ ഗങ്ങളോടും ആവശ്യപ്പെട്ടു.

കൺവൻഷൻ എഐടിയുസി നേതാവ് കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ സെക്രട്ടറി കെ കെ പ്രേമൻ അധ്യക്ഷനായി. പി വി മനോജൻ, ഇരിങ്ങൽ അനിൽകുമാർ എന്നിവർ സംസാരിച്ചു. കെ കെ ഗണേശൻ സ്വാഗതവും എൻ ടി രാജൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe