ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച നടനാണെന്ന് പ്രകാശ് രാജ്. നടൻമാർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിൽ തെറ്റില്ല. എന്നാൽ വരികൾക്കിടയിലൂടെ വായിക്കാനുള്ള കഴിവുണ്ടാകണമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
ഇന്ത്യൻ രാഷ്ട്രീയത്തിൽ വിജയം കൈവരിച്ച നടൻ മോദിയാണെന്ന് നേരേത്തേയും അദ്ദേഹം പറഞ്ഞിരുന്നു. സ്വന്തമായി കോസ്റ്റ്യൂം ഡിപാർട്മെന്റ്, ഹെയർസ്റ്റൈൽ ഡിപാർട്മെന്റ്, മേക്കപ്പ് ഡിപാർട്മെന്റ് എന്നിവ ഉള്ള വ്യക്തിയാണ് മോദിയെന്നും പ്രകാശ് രാജ് പരിഹസിച്ചിരുന്നു.