കൊച്ചി: കൊച്ചിയില്‍ അലന് വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈല്‍ കൂട്ടക്കവര്‍ച്ച നടത്തിയ കേസില്‍ നൂറിലേറെ കടകളില്‍ പരിശോധന. മുംബൈയിലെ മൊബൈല്‍ ഫോണ്‍ കടകള്‍ പൊലീസ് അരിച്ചുപെറുക്കി. പരിപാടിയില്‍ പങ്കെടുത്തവരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ മോഷ്ടിച്ച കേസില്‍ നാല് പേര് പോലീസ് പിടിയിലായിരുന്നു.
ഡല്‍ഹിയില്‍ നിന്ന് പിടികൂടിയ സംഘത്തെ ഞായറാഴ്ച കൊച്ചിയിലെത്തിച്ചു. ഇവരില്‍ നിന്ന് 20 ഫോണുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണം നടത്തുകയാണെന്നും മുംബൈയില്‍ നിന്ന് പിടികൂടിയ സംഘത്തെ അവിടുത്തെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കൊച്ചിയിലെത്തിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.