നാദാപുരം : മൊകേരിയിൽ ഓട്ടോ നിയന്ത്രണം വിട്ടു കനാലിലേക്ക് മറിഞ്ഞു നാലുപേർക്ക് പരിക്ക്. മൊകേരി ഗവൺമെൻറ് കോളേജ് റോഡിൽ ചെക്യാട്ടുമ്മലാണ് അപകടം നടന്നത്.
ഓട്ടോഡ്രൈവർ വടകര കീഴൽ മുക്ക് സ്വദേശി ദിലീപ്കുമാറും ഭാര്യ സുധർമയും മക്കളായ ദർശൻ (13) ശ്രീ ദുർഗ (7) എന്നിവരുമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ നാട്ടുകാരെത്തി രക്ഷപ്പെടുത്തുകയായിരുന്നു. നിസ്സാര പരിക്കേറ്റ ഇവർ കുറ്റ്യാടി ഗവ ആശുപത്രിയിൽ ചികിൽസ തേടി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
വീഡിയോ താഴെ 👇
Video Player
00:00
00:00