പയ്യോളി: മേലടി ബ്ലോക്ക് കെ.എസ്.എസ്.പി.യു.യുടെ നേതൃത്വത്തിൽ പയ്യോളിയിൽ വായനാദിനാചരണം സംഘടിപ്പിച്ചു. നഗരസഭാ കൗൺസിലർ എൻ.പി. ആതിര പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സാംസ്കാരിക വേദി ചെയർമാൻ ഇല്ലത്ത് രാധാകൃഷ്ണൻ അധ്യക്ഷനായി.
ബ്ലോക്ക് പ്രസിഡണ്ട് കെ. ശശിധരൻ മാസ്റ്റർ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ എൻ.കെ. ബാലകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് സെക്രട്ടറി എ.എം. കുഞ്ഞിരാമൻ, ടി. കുഞ്ഞിരാമൻ മാസ്റ്റർ, വി. വനജ, അബ്ദുറഹിമാൻ മാസ്റ്റർ, രാരിച്ചൻ മാസ്റ്റർ, പത്മനാഭൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
കവി ആയാടത്തിൽ ഗോപാലൻ തന്റെ കവിത അവതരിപ്പിച്ചു. സാംസ്കാരിക വേദി കൺവീനർ ഇബ്രാഹിം തിക്കോടി സ്വാഗതവും എ.കെ. ജനാർദ്ദനൻ നന്ദിയും പറഞ്ഞു.