ചിങ്ങപുരം: സി.കെ.ജി എം.എച്ച്.എസ്.എസിൽ വെച്ച് നടക്കുന്ന മേലടി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ താരമായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിലെ
നാലാം ക്ലാസ് വിദ്യാർത്ഥി അദ്വിത.എസ്.

എൽ.പി. ജനറൽ വിഭാഗത്തിൽ പങ്കെടുത്ത മൂന്ന് വ്യക്തിഗത ഇനങ്ങളിൽ രണ്ടെണ്ണത്തിൽ എ. ഗ്രേഡോടെ ഒന്നാം സ്ഥാനവും, ഒരെണ്ണത്തിൽ എ. ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഗ്രൂപ്പ് ഇനമായ ദേശഭക്തി ഗാനാലാപനത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി.
എൽ.പി.അറബിക് വിഭാഗത്തിൽ അറബി ഗാനത്തിലും, അറബിക് സംഘഗാനത്തിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കാനും നാലാം ക്ലാസ് വിദ്യാർത്ഥിയായ
ഈ കൊച്ചു മിടുക്കിക്ക് കഴിഞ്ഞു.
ജനറൽ വിഭാഗത്തിൽ 20 പോയിൻ്റും, അറബിക് വിഭാഗത്തിൽ 10 പോയിൻ്റും നേടിവന്മുകംഎളമ്പിലാട് എം.എൽ.പി. സ്കൂളിന് മികച്ച നേട്ടമാണ് ഈ കൊച്ചു പ്രതിഭ നേടിക്കൊടുത്തത് . ചിങ്ങപുരം ‘പ്രണവത്തിൽ ‘ താമസിക്കുന്ന അധ്യാപകനായ വി.വി.ഷിജിത്തിൻ്റെയും, വി.കെ. മൃദുലയുടെയും മകളാണ് അദ്വിത .
