മേപ്പയ്യൂർ മുസ്‌ലിം ലീഗ്‌ സമ്മേളനവും എ.വി അനുസ്മരണവും ജനുവരി 1 ന്

news image
Dec 27, 2024, 5:49 pm GMT+0000 payyolionline.in

 

മേപ്പയ്യൂർ: മുസ്‌ലിം ലീഗ് നിയമസഭാ പാർട്ടി ഉപനേതാവും, എം.എൽ.എയും, മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും, കേരളത്തിൻ്റെ രാഷ്ട്രീയ മത, സാമൂഹ്യ വിദ്യാഭ്യാസ, സാംസ്കാരിക ചരിത്രത്തിൽ തൻ്റെ തായ ഇടം തീർത്ത പരേതനായ എ.വി.അബ്ദുറഹിമാൻ ഹാജി അനുസ്മരണവും മുസ് ലിം ലീഗ് സമ്മേളനവും ജനുവരി 1 ന് മേപ്പയ്യൂർ ടൗണിൽ വെച്ച് നടത്തുവാൻ മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു.

വൈകീട്ട് 4 മണിക്ക് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയാവും. അഡ്വ: ഫൈസൽ ബാബു, എം.എ റസാഖ് മാസ്റ്റർ, ടി.ടി ഇസ്മായിൽ,അഡ്വ: കെ പ്രവീൺ കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. സമ്മേളനം വൻ വിജയമാക്കുവാൻ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി.

 

ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.എം.എം അഷറഫ്, കെ.എം അസീസ്, അബ്ദുറഹിമാൻ ഇല്ലത്ത്, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത് എന്നിവർ സംസാരിച്ചു. മേപ്പയ്യൂർ-ചെറുവണ്ണൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന പുറക്കാമല ഖനനം നടത്താനുള്ള ക്വാറി മാഫിയകളുടെ നീക്കത്തിനെതിരെ ജനകീയസമര സമിതി നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് നാളെ കീഴ്പ്പയ്യൂർ മണപ്പുറത്ത് സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ വൻ വിജയമാക്കുവാൻ യോഗം തീരുമാനിച്ചു.

മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്യുന്നു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe