മേപ്പയ്യൂർ: നെടുമ്പൊയിലിൽ ദമ്പതിമാർ വിഷം കഴിച്ചു. പാറയ്ക്കൽ മീത്തൽ ബാലൻ (62 ) , ഭാര്യ ഗീത എന്നിവരാണ് വിഷം കഴിച്ചത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ബാലന്റെ ജീവൻ രക്ഷിക്കാനായില്ല.
തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും വിഷം കഴിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. ഗീതയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഇരുവരെയും ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകീട്ട് മൂന്ന് മണിയോടെയാണ് ബാലൻ മരണത്തിന് കീഴടങ്ങിയത്.
ഗീതയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ബാലന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.