മേപ്പയ്യൂർ:മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ചെറുവപ്പുറത്ത് മീത്തൽ കോമത്ത് താഴ റോഡ് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി അധ്യക്ഷയായി.വാർഡ് വികസന സമിതി കൺവീനർ സി.എം ബാബു, കെ.പി.രാമചന്ദ്രൻ, കെ ശ്രീധരൻ, മുജീബ് കോമത്ത്, സാവിത്രി ബാലൻ,വി.കെ ബാബുരാജ്, കെ.കെ വിനോദൻ, കെ.കെ ബിഷ്ണി എന്നിവർ സംസാരിച്ചു.
ഫോട്ടോ: മേപ്പയ്യൂർ പഞ്ചായത്ത് എട്ടാം വാർഡിലെ ചെറുവപ്പുറത്ത് മീത്തൽ കോമത്ത് താഴ റോഡ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്യുന്നു