മേപ്പയ്യൂർ: സമസ്ത പൊതുപരീക്ഷയിൽ അഞ്ചാം ക്ലാസിൽ നിന്നും ഉന്നത വിജയം നേടിയ കെ.കെ റബീഹ്,എ.കെ ഹാനിഷ് മുഹമ്മദ്,കെ സഹൽ എന്നീ വിദ്യാർത്ഥികൾക്ക് കെ.കെ മൊയ്തീൻ-കെ.കെ ഇബ്രായി എന്നിവരുടെ സ്മരണയ്ക്കായി കോരമ്മൻകണ്ടി ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ്(കെ.എഫ്.സി.ടി)ഏർപ്പെടുത്തിയ മൊമന്റോയും ക്യാഷ് അവാർഡും വിതരണം ചെയ്തു.
കെ.കെ ഹസീബ് അധ്യക്ഷനായി. ഇല്യാസ് മൗലവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം മൊയ്തീൻ, കെ അബ്ദുറഹിമാൻ, സി.എം അമ്മദ് എന്നിവർ ഉപഹാരസമർപ്പണം നടത്തി. കെ.കെ മുനീർ സ്വാഗതവും അമീർ കെ നന്ദിയും പറഞ്ഞു.