മേപ്പയ്യൂർ എ.വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

news image
Oct 1, 2024, 5:30 pm GMT+0000 payyolionline.in

മേപ്പയ്യൂർ: എ.വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് നാഷണൽ സർവീസ് സ്കീമും ബി.ഡി കെ കോഴിക്കോടും സംയുക്തമായി നടത്തിയ പരിപാടി കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എ.എം അബ്ദുൾ സലാം ഉദ്ഘാടനം നിർവഹിച്ചു.

കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഹസീന, അസി പ്രൊഫ.മുനീർ.കെ പി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഫാത്തിമത്ത് മാഷിദ, രജിന ടി എ എന്നിവർ സംസാരിച്ചു. തുടർന്ന് എൻ എസ് എസ് മുൻ വളണ്ടിയർ മുഹമ്മദ് തൻസീഹ്‌ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe