മേപ്പയ്യൂർ: ധാരാളം സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന മേപ്പയ്യൂർ ടൗണിൽ സമീപ പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തി അടിയന്തരമായി സബ് ട്രഷറി സ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) മേപ്പയ്യൂർ യൂനിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു.
മേപ്പയ്യൂരിൽ നടന്ന ചടങ്ങ് ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. രാഘവൻ ഉദ്ഘാടനം ചെയ്തു. കെ.എം. പത്മനാഭൻ അധ്യക്ഷത വഹിച്ചു. എ. കേളപ്പൻ നായർ, എം.എം. കരുണാകരൻ, എ.കെ. ജനാർദ്ദനൻ, ആർ.വി. അബ്ദുള്ള, ഇ.എം. ശങ്കരൻ, കെ.ടി. ഗീതാമണി, കെ. സത്യൻ എന്നിവർ സംസാരിച്ചു. വടകരയിൽ നിന്ന് പയ്യോളി, മേപ്പയ്യൂർ, പേരാമ്പ്ര വഴി പെരുവണ്ണാമൂഴിയിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി. ബസ് റൂട്ട് അനുവദിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
