മേപ്പയ്യൂർ: 27 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകനും എഫ്.എ.ഒ.ഐ സംസ്ഥാന സ്കൂൾ കാർഷിക ക്ലബ് കോ: ഓർഡിനേറ്ററുമായ രമേശ് മനത്താനത്തിന് എഫ്.എ.ഒ.ഐ കമ്മിറ്റി യാത്രയയപ്പ് നൽകി.ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസഥാന കമ്മിറ്റി അംഗം മുജീബ് കോമത്ത് അധ്യക്ഷനായി.

സർവ്വീസിൽ വിരമിക്കുന്ന രമേശ് മനത്താനത്തിന് കെ.എം സുരേഷ് ബാബു ഉപഹാരം കൈമാറുന്നു
ദേശീയ ജന:സെക്രട്ടറി കെ.എം സുരേഷ് ബാബു ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. കൊല്ലംകണ്ടി വിജയൻ, കെ.കെ ദാസൻ, കെ വേലായുധൻ, എ.ടി.കെ ശശി, അനീഷ് പഴയന എന്നിവർ സംസാരിച്ചു.